NattuvarthaLatest NewsKeralaIndiaNews

ജമ്മു കാശ്മീരില്‍ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച്‌ സുരക്ഷാ സേന

ഈ വര്‍ഷം സുരക്ഷാ സേന വധിച്ച ഭീകരരുടെ എണ്ണം 100 കടന്നു

ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച്‌ സുരക്ഷാ സേന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ ബാ​രാ​മു​ള്ള​യി​ലെ സോ​പോ​റി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. തുടര്‍ന്ന് മണിക്കൂറുകളോളം നേരം സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടി.

കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിക്കുകയും ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി സേന വ്യക്തമാക്കി.

സ്‌പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും

കശ്മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ച ഭീകരരുടെ എണ്ണം 100 ആയതായി കശ്മീര്‍ പോലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ പോലീസ്, ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ്, സിആര്‍പിഎഫ്, കശ്മീരിലെ ജനങ്ങള്‍ എന്നിവരുടെ സംയുക്തമായ സഹായത്തോടെയാണ് ഭീകരരെ വധിച്ചതെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button