
റായ്പൂർ : ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും തമ്മിൽ കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 16 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തതായും ഏറ്റമുട്ടൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
സിആർപിഎഫും ജില്ലാ റിസർവ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
Post Your Comments