ബംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകാത്തതിന്റെ പേരിൽ പ്രകോപിതനായ യുവാവ് സ്വന്തം ഭാര്യയെ അടിച്ചു കൊന്നു. ഷിറിൻ ഭാനു എന്ന യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുബാറക് പാഷയെ പോലീസ് അറസ്റ്റ് ചെയ്തു.
മകളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ഷിറിൻ ബാനുവിന്റെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ആദ്യമൊക്കെ കൊലപാതക കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് മുബാറക് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിച്ചു.
ഓഗസ്റ്റ് 18-ാം തീയതി രാത്രി ഭാര്യയോട് ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. എന്നാൽ ഭാര്യ ചിക്കൻ ഫ്രൈ ഉണ്ടാക്കിയില്ലെന്നും ചോദിച്ചപ്പോൾ തന്നോട് ദേഷ്യപ്പെട്ടുവെന്നും മുബാറക്ക് പോലീസിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ ഇയാൾ കൈയിൽ കിട്ടിയ മരവടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികൾ ഉറങ്ങുകയായിരുന്നുവെന്നും ഭാര്യയുടെ മൃതദേഹം ചാക്കിൽ കെട്ടി ചിക്കബനവര തടാകത്തിൽ ഉപേക്ഷിച്ചുവെന്നും മുബാറക് പോലീസിനോട് മൊഴി നൽകി.
മുബാറക് നിസ്സാര കാര്യങ്ങളുടെ പേരിൽ ഭാര്യയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
Post Your Comments