ന്യൂഡൽഹി: ലോക്കൽ ട്രെയിനുകളുടെ വേഗംകൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. ഇതിനായുള്ള പദ്ധതി റെയിൽവെ തയ്യാറാക്കാനൊരുങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് തീവണ്ടികൾ ഓടിത്തുടങ്ങുമ്പോൾ വേഗം കൂട്ടാനാണ് പദ്ധതി.
Read Also: കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
നിലവിൽ ലോക്കൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്. ഇത് 110 കിലോമീറ്ററായി വർധിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. എട്ടു കോച്ചുകളുള്ള മെമു ഉപയോഗിച്ച് പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിതായി റെയിൽവെ വ്യക്തമാക്കി. ഡൽഹി ഡിവിഷനിൽ ഉടൻ വേഗത വർധിച്ച് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.
Post Your Comments