കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2023 ഓടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാനാണ് സർക്കാർ തീരുമാനം.
കരിപ്പൂർ വിമാനത്താവളത്തിന്റെ ആസ്തികൾ രണ്ട് വർഷത്തിനുള്ളിൽ സ്വകാര്യമേഖല ഏറ്റെടുക്കുമെന്നും വിമാനത്താവളത്തിന്റെ കൈമാറ്റത്തിലൂടെ 562 കോടി സമാഹാരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കരിപ്പൂരിന് പുറമെ ചെന്നൈ, തിരുപ്പതി, കോയമ്പത്തൂർ വിമാനത്താവളങ്ങളും കേന്ദ്രത്തിന്റെ ദേശീയ ധനസമാഹരണ പദ്ധതിയിൽ ഇടം പിടിച്ചിട്ടുണ്ട്.
പദ്ധതിയിൽ വ്യോമയാന മേഖലയിൽ നിന്ന് മാത്രം 20,782 കോടി രൂപ സമാഹാരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വേണ്ടത്ര ഉപയോഗിക്കാത്ത വസ്തുവകകൾ സ്വകാര്യ മേഖലക്ക് കൈമാറി അടിസഥാന സൗകര്യ വികസനത്തിനായി പണം സമാഹരിക്കാനുമാണ് സർക്കാർ പദ്ധതി കൊണ്ട് ഉദ്യേശിക്കുന്നത്.
Post Your Comments