
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി പിണറായി സർക്കാർ. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് എത്തിക്കാനാണ് തീരുമാനം. സമ്പര്‍ക്ക വ്യാപനം കണക്കിലെടുത്ത് സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ കര്‍ശനമാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. നിലവില്‍ ഓക്‌സിജന്‍ ശേഖരമുണ്ട്. ആവശ്യം വന്നാല്‍ കര്‍ണാടകയെക്കൂടി ആശ്രയിക്കും. കുഞ്ഞുങ്ങള്‍ക്കായുള്ള ഐസിയു സംവിധാനവും സജ്ജീകരിച്ചു വരികയാണ്. മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാല്‍ വാക്‌സിനേഷനും പരമാവധി വര്‍ദ്ധിപ്പിക്കും.
60 വയസിന് മുകളിലുള്ളവര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വാക്‌സിനേഷന്‍ വന്‍തോതില്‍ കുറഞ്ഞിരുന്നു. ഇത് വരും ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാല്‍ കൊറോണ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തുന്നത് അനുവദിക്കാനാകില്ലെന്നും യോഗം വിലയിരുത്തി.
Post Your Comments