Latest NewsKeralaNews

മലയാള സിനിമക്ക് ഇന്ദ്രൻസിനെക്കാൾ കൂടുതൽ സംഭാവനകൾ നല്കിയവർക്ക് ഇത് വരെ പദ്മശ്രീ കിട്ടിയിട്ടില്ല: വിമർശനം

സിദ്ദിഖും മുകേഷും അർഹരെന്നു ആരാധകർ !

മലയാള സിനിമയിൽ ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് ഇന്ദ്രൻസ്. കൊടക്കമ്പി, നെത്തോലി തുടങ്ങിയ വിളികളിലൂടെ പലപ്പോഴും അപഹാസ്യമായ കഥാപാത്രങ്ങൾ ആയിരുന്നു ഒരുകാലത്ത് മലയാള സിനിമയിൽ ഇന്ദ്രൻസിനു ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഗൗരവതരമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയത്തിന്റെ മറ്റൊരു കാലത്തെ അടയാളപ്പെടുത്തുന്ന ഇന്ദ്രൻസ്. പ്രധാന കഥാപാത്രത്തെ ഇന്ദ്രൻസ് അവതരിപ്പിച്ച ഹോം എന്ന സിനിമാ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. കുടുംബ പ്രേക്ഷകരെയും അതോടൊപ്പം കുടുംബത്തിന്റെ മാഹാത്മ്യവും എടുത്തുകാട്ടുന്ന ഹോമിനെക്കുറിച്ചുള്ള നിരൂപണങ്ങളിൽ നിറയുന്നത് ഇന്ദ്രൻസ് എന്ന നടനെക്കുറിച്ചുള്ള ചർച്ചകളാണ്.

ഇപ്പോഴിതാ, ഇന്ദ്രൻസിന് ഇക്കൊല്ലത്തെ പത്മശ്രീ അവാർഡ് നല്കണമെന്നുള്ള ചർച്ചയാണ് നടക്കുന്നത്. ‘ഇന്ദ്രൻസേട്ടന് ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിയ്ക്കണമെന്ന് ഗവൺമെൻ്റുകളോട് അഭ്യർത്ഥിക്കുന്നു. ഉറപ്പായും അദ്ദേഹം അത് അർഹിക്കുന്നുണ്ട്. അതിനായി ഒരു കാംപയിൻ തന്നെ ഉണരട്ടെ. അങ്ങനെ മലയാള സിനിമ വീണ്ടും ആദരിയ്ക്കപ്പെടട്ടെ’- എന്നൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഈ പോസ്റ്റിനു താഴെ വന്ന മറ്റൊരു അഭിപ്രായവും ശ്രദ്ധനേടുന്നു.

‘മലയാള സിനിമക്ക് ഇന്ദ്രൻസിനെക്കാൾ കൂടുതൽ സംഭാവനകൾ നല്കിയവർക്ക് ഇത് വരെ പദ്മശ്രീ കിട്ടിയിട്ടില്ല.. ഉദാഹരണം – സിദ്ദിഖ്, മുകേഷ്, വിജയരാഘവൻ, ജഗദീഷ്, അങ്ങനെ ഒരുപാട് പേർ.. ഇന്ദ്രൻസിന് പദ്മശ്രീ എന്നൊക്കെ പറയുന്നത് ബാലിശമല്ലേ.. (കിട്ടിയാൽ വിരോധമില്ല, ഇത് അങ്ങനെ ആണേൽ കിട്ടാൻ കൂടുതൽ പേർ ഉണ്ടെന്ന് പറഞ്ഞെന്ന് ഉള്ളു)’- എന്നായിരുന്നു കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button