തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. മരംകൊള്ള വിവാദവുമായി ബന്ധപ്പെട്ട് വനം കണ്‍സര്‍വേറ്റര്‍ എന്‍ടി സാജനെതിരേ തെളിവുണ്ടെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ നടപടി ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ വനം വകുപ്പിന്റെ റിപോര്‍ട്ട് അന്തിമമല്ലെന്നും കേസില്‍ ധര്‍മടം ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
കേസില്‍ സമാന്തരമായ അന്വേഷണവും നടപടിയും കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും അതിനാല്‍ മരംകൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് വന്നതിന് ശേഷമേ നടപടിയെടുക്കൂ എന്നും മന്ത്രി പറഞ്ഞു. കുറ്റക്കാരായ ആരെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുട്ടില്‍ മരംകൊള്ളക്കേസില്‍ കണ്‍സര്‍വേറ്ററായ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ട് എപിസിസിഎഫ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്‍ ടി സാജന്റെ ഭാഗത്തുനിന്ന് കേസിൽ ശക്തമായ നടപടിയെടുത്ത കീഴുദ്യോഗസ്ഥനെതിരേ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള ഗൂഢാലോചന ഉണ്ടായെന്നാണ് എപിസിസിഎഫ് റിപോര്‍ട്ടില്‍ പറയുന്നത്.
Post Your Comments