തിരുവനന്തപുരം: പുതിയ ഡിസിസി പട്ടികക്കെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസിന്റെ അടിത്തട്ടിൽ നടക്കുന്നത്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ ആഹ്വാനം ചെയ്തിയിരിക്കുകയാണ് ആര്‍ സി ബ്രിഗേഡ് എന്ന വാട്സാപ് ഗ്രൂപ്പിലെ പ്രവർത്തകർ. രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ് ഈ ഗ്രൂപ്പ് നിയന്ത്രിക്കുന്നതെന്നും, ആര്‍ സി ബ്രിഗേഡ് വാട്സാപ് ചര്‍ച്ചകളുടെ പകര്‍പ്പ് തങ്ങൾക്ക് ലഭിച്ചുവെന്നും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read:കാഞ്ചന 3 താരം അലക്‌സാന്റ്ര ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
പുതിയ ഡിസിസി പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്നാണ് ആഹ്വാനം. ‘ഡിസിസി പ്രസിഡന്‍റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’, ‘ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം’, ‘ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ എന്നെല്ലാമാണ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പട്ടിക പുറത്തു വരും മുൻപ് തന്നെ ശശി തരൂരിനെതിരായി ധാരാളം പോസ്റ്ററുകളും മറ്റുമായി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പുതുക്കിയ ഡിസിസി പട്ടിക കോൺഗ്രസിൽ കൂടുതൽ വിള്ളലുകളുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments