കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. അതിനാൽ എത്രയും വേഗം സംസ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമതാ ബാനർജിയുടെ ആവശ്യം. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മമത തന്റെ ആവശ്യം അറിയിച്ചു.
വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുതെന്നും സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും മമതാ ബാനർജി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തിയാണ് തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ നന്ദിഗ്രാമിൽ മമത ബാനർജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമതയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായത്.
Post Your Comments