തിരുവനന്തപുരം: താലിബാന്‍ ഭീകരർ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതിനെ അനുകൂലിച്ച് മാധ്യമ നിരീക്ഷകന്‍ ഒ അബ്ദുള്ള രംഗത്ത്. അഷ്‌റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരല്ലായിരുന്നു എന്നും അഫ്ഗാന്‍ ജനങ്ങള്‍ താലിബാനെ സ്വീകരിച്ചതാണെന്നും ഒ അബ്ദുള്ള വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവി ചാനലിൽ നടന്ന ചര്‍ച്ചയിലാണ് ഒ അബ്ദുള്ള വിവാദപരമായ പ്രസ്താവന നടത്തിയത്.
അഫ്ഗാനിൽ ഇത്രയും വലിയ അധികാര കൈമാറ്റം നടന്നിട്ട് ആകെ കൊല്ലപ്പെട്ടത് ആറു പേരാണെന്നും അമേരിക്കയിലേക്ക് പറന്ന വിമാനത്തില്‍ കയറിപറ്റാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചവരും അമേരിക്കന്‍ സൈന്യം വെടിവെച്ചവരുമാണ് മരിച്ചതെന്നും ഒ അബ്ദുള്ള കൂട്ടിച്ചേർത്തു. താലിബാന്‍ അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റെടുത്തപ്പോൾ രാജ്യം വിടാനായി അഫ്ഗാൻ പൗരന്മാർ കാബൂള്‍ എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയതിനെ സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും അതിന് പിന്നിൽ പലവിധ കാരണങ്ങളുണ്ടെന്നും ഒ അബ്ദുള്ള പറഞ്ഞു.
നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള റോള്‍സ് റോയിസ് കാര്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു
അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരത്വം ലഭിക്കുമെന്ന് ഉറപ്പായാൽ അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നടക്കം ആളുകള്‍ പോകുമെന്നും അതിന് താലിബാൻ ഭീകരതയുമായി ബന്ധമില്ലെന്നും ഒ അബ്ദുള്ള വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്റെ തകർച്ചയ്ക്ക് കാരണം സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും അധിനിവേശമാണെന്നും അമേരിക്കയുടെ പിന്തുണയുള്ള അഷറഫ് ഗനിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയായിരുന്നു എന്നും ഒ അബ്ദുള്ള പറഞ്ഞു.
Post Your Comments