മലപ്പുറം: ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ലെന്നും മനുഷ്യ മനസുകളിലാണെന്നും കുഞ്ഞാലിക്കുട്ടി. മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയെന്ന് പറയപ്പെടുന്ന ആലി മുസ്ലിയാരെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും അടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തതിൽ കുഞ്ഞാലിക്കുട്ടി പ്രതിഷേധം അറിയിച്ചു.
Also Read:ബ്രിട്ടീഷുകാരെക്കാള്‍ മോശമാണ് ബിജെപി: വിമർശനവുമായി കെ മുരളീധരന്‍
ബി.ജെ.പിയുടെ അജണ്ടയാണിതെന്നും രാജ്യം മാത്രമല്ല ലോകം തന്നെ ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ആലി മുസ്ലിയാരെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും അടക്കം 387 പേരെ സർക്കാർ ഒഴിവാക്കിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു.
അതേസമയം, മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിനു വേണ്ടി പോരാടിയവരാണെന്നും അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments