തിരുവനന്തപുരം: വാക്‌സിനേഷന് ശേഷമുള്ള മരണങ്ങൾ സർക്കാർ ഗൗരവമായി കാണണമെന്ന ആവശ്യം ശക്തമാകുന്നു. വാക്‌സിനേഷനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആകുന്ന ആളുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കൃത്യമായ നടപടികൾ വേണമെന്ന ജനങ്ങളുടെ ആവശ്യം ഉയരുന്നത്. ഇത്തരം പരാതികള്‍ കൂടുതല്‍ ഉയരുമ്പോഴും അത് വാക്‌സിനേഷനെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതൽ മാത്രമാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നതെന്ന് ജനങ്ങൾ വിമർശിക്കുന്നു.
Also Read:അവധികളിൽ അടിപതറി കേരളം: കോവിഡ് ടെസ്റ്റുകളും വാക്‌സിനേഷനും വെട്ടിക്കുറച്ചു: അപകടമെന്ന് വിലയിരുത്തൽ
ഗര്‍ഭിണിയും ഭിന്നശേഷിക്കാരിയുമായ യുവതി മരിച്ചതു കോവിഡ് പ്രതിരോധ വാക്‌സിനേഷനെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ ആരോപണത്തിനു ശേഷമാണ് ഈ വിഷയം ഗൗരവത്തോടെ എടുക്കാൻ സർക്കാർ ശ്രമിച്ചത്. ഗര്‍ഭിണിയും ഭിന്നശേഷിക്കാരിയുമായ മഹിമ മാത്യുവാണ് മരിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, മഹിമയുടെ രോഗാവസ്ഥക്ക് സമാന അവസ്ഥയിലാണ് വാക്‌സിനേഷന് ശേഷം ദിവ്യ എന്ന പെൺകുട്ടിയും എത്തിയിരിക്കുന്നത്. തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് യുവതി. വാക്‌സിനേഷനിലെ അപാകതകളെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.
Post Your Comments