കണ്ണൂര്‍: സിപിഎം നേതാവ് യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതായുള്ള ആരോപണത്തിലും ഒരു നടപടിയും എടുക്കാതെ പാര്‍ട്ടി. പാര്‍ട്ടിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയത് പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിയാണ്.
സംഭവം അറിഞ്ഞതോടെ ഇയാളെ ബാങ്ക് സസ്പെന്റ് ചെയ്തെങ്കിലും പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. ലോണിനായി അപേക്ഷിച്ച യുവതിയോടാണ് സിപിഎം നേതാവ് മോശമായി പെരുമാറിയത്. യുവതിയെ ഇയാള്‍ ഫോണില്‍ അര്‍ദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പില്‍ നിരന്തരം മെസേജ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി ഇതേവരെ ഇതിൽ നടപടിയെടുത്തിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.
Post Your Comments