NattuvarthaLatest NewsKeralaNews

ഓണമാഘോഷിക്കാൻ ഒരു വീട് നിറയെ മദ്യം: ഒടുവിൽ അബ്‌കാരിയുടെ ഓണം അഴിക്കുള്ളിൽ

കരുനാഗപ്പള്ളി: ഓണമാഘോഷിക്കാൻ ഒരു വീട് നിറയെ മദ്യം സൂക്ഷിച്ച അബ്കാരി അറസ്റ്റില്‍. കരുനാഗപ്പള്ളി പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ വിദേശ മദ്യ ശേഖരമാണ് പിടികൂടിയത്. 135 ലിറ്റർ മദ്യമാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ പ്രതി ഓമനക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read:അഫ്ഗാന്‍ വിഷയം: കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ഓണം വന്നതോടെ കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 250 കുപ്പി വിദേശ മദ്യമാണ് പോലീസ് പിടിച്ചത്. കൊല്ലം ആലപ്പുഴ ജില്ലകളിൽ അനേകം ബാറുകളിൽ നിന്നും ബീവറേജുകളിൽ നിന്നുമാണ് ഇയാൾ മദ്യം ശേഖരിച്ചതെന്നാണ് പോലീസ് പറയുന്നത്.

വീടിന്റെ ഉള്ളിൽ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന വിദേശമദ്യമാണ് പിടിച്ചെടുത്ത്. തിരുവോണദിവസം അതിരാവിലെ കരുനാഗപ്പള്ളി സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ഓമനക്കുട്ടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button