ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാളയെന്ന് അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി. ഹാരാഷ്ട്രയിലെ ഒരു റാലി അഭിസംബോധന ചെയ്തു സംസാരിച്ച കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെയാണ് വിവാദ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
‘രാഹുല്‍ ഗാന്ധിയെക്കൊണ്ട് ആര്‍ക്കും ഒരു ഉപകാരവുമില്ല. അദ്ദേഹം ഒരു കാളയെപ്പോലെയാണ്. അദ്ദേഹം എല്ലായിടത്തും അലഞ്ഞു നടക്കുന്നു. കഴിഞ്ഞ 20 വര്‍ഷമായി ലോക്‌സഭയില്‍ ഇത് കാണുന്നു’- ദന്‍വെ റാലിയിൽ പറഞ്ഞു.
read also: ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ പാസ്‌പോർട്ടുള്ളവർക്ക് ദുബായിയിലേക്ക് യാത്ര ചെയ്യാം: ഫ്‌ളൈ ദുബായ്
മന്ത്രിയുടെ വാക്കുകള്‍ അപമര്യാദയാണെന്നും ഞെട്ടിക്കുന്നതാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹമിരിക്കുന്ന പദവിക്കു ചേരുന്നതല്ലെന്നും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Post Your Comments