ദുബായ്: ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ടൂറിസ്റ്റ് വിസയിൽ ദുബായിയിൽ പ്രവേശിക്കാം. ഫ്‌ളൈ ദുബായിയാണ് ഇക്കാര്യം അറിയിച്ചത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാൽ സന്ദർശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ൈള ദുബായ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.
ഇത്തരത്തിൽ യാത്ര ചെയ്യുമ്പോൾ അവസാനം രണ്ടാഴ്ച തങ്ങിയ രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പി.സി.ആർ പരിശോധനാ നിബന്ധനകൾ. യാത്രക്കാർക്ക് ജി.ഡി.ആർ.എഫ്.എ അനുമതി നിർബന്ധമാണ്. ഒപ്പം യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ എടുത്ത പി.സി.ആർ പരിശോധനാ ഫലവും ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.
പരിശോധനാഫലം ഇംഗീഷിലോ അറബിയിലോ ഉള്ളതും ക്യു.ആർ കോഡ് ഉള്ളതുമായിരിക്കണമെന്നാണ് നിബന്ധന. 14 ദിവസം ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചവർക്ക് സന്ദർശക വിസയിൽ ദുബായിയിലേക്ക് വരാമെന്ന് എമിറേറ്റ്‌സും വ്യക്തമാക്കി.
Read Also: താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചതോടെ അഫ്ഗാന്‍ പോകുന്നത് 20 വര്‍ഷം പിന്നിലേയ്ക്ക്
Post Your Comments