Latest NewsCricketNewsSports

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: ഇന്ത്യൻ സൂപ്പർ സ്പിന്നർ പ്ലെയിങ് ഇലവനിൽ

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഈ മാസം 25ന് ലീഡ്സിൽ ആരംഭിക്കും. ലോഡ്സിൽ ജയിച്ച ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. ടീമിൽ അടിമുടി മാറ്റങ്ങളോടെ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അധികം മാറ്റത്തിന് ഇന്ത്യ മുതിർന്നേക്കില്ല.

സൂപ്പർ സ്പിന്നർ ആർ അശ്വിന്റെ വരവാണ് ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കാവുന്ന മാറ്റം. ലീഡ്സിൽ അനിൽ കുംബ്ലെയടക്കമുള്ള പല സ്പിന്നർമാരും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട് എന്നത് അശ്വിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. അവസരം കാത്ത് പുറത്ത് പൃഥ്വി ഷായും മായങ്ക് അഗാർവളും സൂര്യകുമാർ യാദവും ഹനുമ വിഹാരിയും പുറത്തുണ്ടെങ്കിലും ബാറ്റിങ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യത കുറവാണ്.

ചേതേശ്വർ പൂജാരയുടെ മോശം ഫോം തലവേദനയാണെങ്കിലും ലോഡ്സിൽ നിർണായക സമയത്ത് 46 റൺസുമായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനാൽ ടീമിൽ നിലനിർത്താനാണ് സാധ്യത.

Read Also:- വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശർമ, കെഎൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഇശാന്ത് ശർമ/രവീന്ദ്ര ജഡേജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button