Onam 2021COVID 19KeralaNattuvarthaLatest NewsNews

പരിശോധന കുറച്ചിട്ടും പോസിറ്റിവ് കേസുകൾ കുത്തനെ ഉയരുന്നു: ഓണാഘോഷം വിനയാകുന്നു? ആശങ്ക പങ്കുവച്ച് ആരോഗ്യപ്രവർത്തകർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് നൽകിയ ഇളവുകളുടെ പിന്നാലെ കൊവിഡ് വ്യാപനം ഉയരുമെന്ന ആശങ്കയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍. നിയന്ത്രണങ്ങളിലും, ഇളവുകളിലും നാളത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും നിലവിലെ സാമൂഹികാന്തരീക്ഷത്തിൽ ഭീതിയിലാണ് കേരളത്തിലെ ആരോഗ്യരംഗം.

Also Read:മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനിൽ നിന്നും തിരിച്ചെത്തിച്ച് ഇന്ത്യ; രക്ഷാദൗത്യം പുരോഗമിക്കുന്നു

രാജ്യത്ത് തന്നെ ഏറ്റവുമധികം രോഗികളുള്ളത് കേരളത്തിലാണെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ഏറെ ആശ്വാസകരം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. എന്നാല്‍ ടി.പി.ആര്‍ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങള്‍ കഴിയും മുന്‍പേ പുറത്തുവരുന്ന കണക്കുകള്‍ കേരളത്തിന് ഒട്ടും ആശാവഹമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകള്‍ നടന്നിരുന്ന കേരളത്തില്‍ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്. അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആര്‍ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഇന്നലെ ടിപിആര്‍ കുതിച്ചുയര്‍ന്നത് 17.73 ശതമാനത്തിലേക്കാണ്. 30,000 ല്‍ താഴെ മാത്രമാണ് ഇന്നലെ നല്‍കാനായ വാക്സീന്‍.

അതേസമയം, ഓണാഘോഷങ്ങളുടെ ഭാഗമായി രൂപപ്പെട്ട ആൾക്കൂട്ടങ്ങളും മറ്റും വരും ദിവസങ്ങളിൽ കോവിഡ് ബാധ അധികരിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button