ഇടുക്കി: ഏലം കർഷകരിൽ നിന്ന് അനധികൃതമായി വ്യാപക പണപ്പിരിവെന്ന് ആക്ഷേപം. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ നിന്നും, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യാപകമായി പണപ്പിരിവ് നടത്തുന്നതെന്നാണ് കണ്ടെത്തൽ. സിഎച്ച്‌ആര്‍ മേഖലയിലെ ഏലം സ്റ്റോറുകള്‍ കേന്ദ്രീകരിച്ചാണ് പിരിവ് നടത്തുന്നത്. കോവിഡ് കാല ദുരന്തങ്ങളിൽ നിന്നും കരകയറാനാവാത്ത കർഷകരെ ഇത്തരത്തിൽ ദ്രോഹിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Also Read:എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല: നിലപാട് കടുപ്പിച്ച് കെ മുരളീധരൻ
സിഎച്ച്‌ആര്‍ മേഖലയിലെ ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏലം സ്റ്റോറുകളില്‍ നിന്നാണ് വനം വകുപ്പ് വ്യാപക പണപ്പിരിവ് നടത്തുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്.
ഏലക്ക ഉണങ്ങുന്നതിനായി വര്‍ഷത്തില്‍ 12 മാസവും ഏലം സ്റ്റോറുകളില്‍ വിറക് ആവശ്യമാണ്. ഇതിനായി ഒടിഞ്ഞു വീഴുന്ന മരത്തടികളും വനം വകുപ്പിന്റെ പാസ് ഉപയോഗിച്ച് മുറിക്കുന്ന തടികളുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടങ്ങളില്‍ വിറക് കൊണ്ടുവരുന്നതിന് പോലും വ്യാപക പണപ്പിരിവ് നടത്തുന്നതായി കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു.
കോവിഡ് പ്രതിസന്ധിയിൽ കർഷകർ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള അനീതികൾ സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് നടക്കുന്നത്.
Post Your Comments