വാഷിംഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നൽകി.
സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തിയിട്ടുണ്ട്. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്നാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക- വാണിജ്യ ബന്ധങ്ങളിലേർപ്പെടാൻ താത്പര്യപ്പെടുന്നതായും താലിബാൻ വ്യക്തമാക്കി.
അമേരിക്ക ഉൾപ്പടെ ലോകത്തെ രാജ്യങ്ങളുമായും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് താലിബാൻ വ്യക്തമാക്കുന്നത്. താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗനി ബരാദറാണ് ഇക്കാര്യം അറിയിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസുമായി നയതന്ത്ര – വാണിജ്യ ബന്ധം സ്ഥാപിക്കില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചെന്ന വാർത്തയും ബരാദർ നിഷേധിച്ചു. ഏതെങ്കിലും രാജ്യവുമായി വാണിജ്യ ബന്ധം വിച്ഛേദിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ ഒരിക്കലും സംസാരിക്കില്ല. ഇതുമായി ബന്ധപ്പെട്ട വാർത്ത അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യയില്‍ കുട്ടികളുടെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍
Post Your Comments