ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുട്ടികളുടെ വാക്സിന്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ . 12നും 17നും ഇടയില്‍ പ്രായത്തിലുള്ള കുട്ടികളിലാണ് കോവിഡ് -19 വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അമേരിക്കന്‍ ഫാര്‍മ ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അപേക്ഷ സമര്‍പ്പിച്ചതായും, കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അറിയിച്ചു.
Read Also : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
‘ പ്രതിരോധശേഷി കൈവരിക്കുന്നതിന്, കുട്ടികളില്‍ കോവിഡ് -19 വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്, കൂടാതെ ഞങ്ങളുടെ കോവിഡ് -19 വാക്സിന്‍ എല്ലാ പ്രായക്കാര്‍ക്കും തുല്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ‘ – കമ്പനി അറിയിച്ചു.
കമ്പനിക്ക് ഇതിനകം തന്നെ ആദ്യ ഡോസ് വാക്സിന്‍ നല്‍കാനുള്ള അനുമതി നല്‍കിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ. ലിമിറ്റഡുമായുള്ള ഒരു കരാര്‍ വഴി സിംഗിള്‍ ഡോസ് വാക്സിന്‍ വിതരണം ചെയ്യാനുള്ള അനുമതി ലഭിച്ചത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ കോവിഡ് മൂലം മിതമായതോ ഗുരുതരമായതോ ആയ അസുഖങ്ങള്‍ തടയുന്നതില്‍ 66 ശതമാനം ഫലപ്രാപ്തിയും കഠിനമായ കേസുകള്‍ക്കെതിരായ 85 ശതമാനം ഫലപ്രാപ്തിയും തെളിയിച്ചിട്ടുണ്ട്.
Post Your Comments