Latest NewsKeralaIndia

എല്‍ഡിഎഫ് മാവേലിയുടെ പ്രതീകം, ബിജെപി വാമന അവതാരത്തിന്റെ പ്രതീകമെന്ന് എംവി ജയരാജന്‍

'ഇടതുപക്ഷം നന്മമരമാണ്. വിശപ്പിന്റെ വില അറിയുന്നതുകൊണ്ടാണ് ആരും പട്ടിണി കിടക്കാത്ത നാടാക്കി മാറ്റാന്‍ തൊണ്ണൂറു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയത്.'

കണ്ണൂർ: ബിജെപിക്കെതിരെ വിചിത്രമായ പ്രസ്താവനയുമായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മലയാളികള്‍ ഓണം ആഘോഷിക്കുന്നത് ‘മാനുഷരെല്ലാം ഒന്നു പോലെ ‘ എന്ന സന്ദേശം ഉയര്‍ത്തിയാണ്. അതാവട്ടെ മാവേലിയുടെ ഭരണകാലത്ത് സമ്പല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു സമൂഹം ഉണ്ടായിരുന്നു എന്ന മഹത്തായ സങ്കല്‍പ്പത്തെയാണ് സൂചിപ്പിക്കുന്നത്. മോഡിയുടെ ഭരണകാലത്തെ ക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുക വാമന അവതാരമിയിരിക്കും എന്നാണ്. മാവേലി നന്മയുടെ പ്രതീകവും, വാമനന്‍ തിന്മയുടെ അവതാരമാണ്.’

‘ദുരിതകാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം തുടര്‍ച്ചയായി ദ്രോഹിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം പാചകവാതക വില ആഗസ്റ്റ് 17 ന് വീണ്ടും വര്‍ധിപ്പിച്ചതാണ്. 25 രൂപ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള ഒരു സിലിണ്ടറിന് 866.50 രൂപയായി. വീട്ടിലെത്തുമ്പോള്‍ അത് 900 രൂപയാകും. പാചകവാതക സബ്‌സിഡി പിന്‍വലിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോള്‍ എക്‌സൈസ് തീരുവയും സെസ്സും വര്‍ധിപ്പിച്ച് ഇന്ധനവില കൂട്ടുകയാണ് കേന്ദ്രം ചെയ്യുന്നത്. ഓണക്കാലത്തെ ഭരണകൂട കൊള്ളയല്ലാതെ ഇത് മറ്റൊന്നുമല്ല.’- എംവി ജയരാജന്‍ പറഞ്ഞു.

‘ഇടതുപക്ഷം നന്മമരമാണ്. വിശപ്പിന്റെ വില അറിയുന്നതുകൊണ്ടാണ് ആരും പട്ടിണി കിടക്കാത്ത നാടാക്കി മാറ്റാന്‍ തൊണ്ണൂറു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചതും മാസംതോറും നല്‍കുന്നതും പാവങ്ങളോടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൂറെന്ന് തെളിയിക്കുന്നു. നേരത്തെ പെന്‍ഷന്‍ സര്‍ക്കാര്‍ എന്ന് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ കിറ്റ് വിജയന്‍ എന്നാണ് പരിഹാസത്തോടെ പറയുന്നത്. ഇത് രണ്ടും ഇടതുപക്ഷം ക്രെഡിറ്റ് ആയി കാണുന്നു.’

‘പെന്‍ഷനും കിറ്റും ആരുടേയും ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്. മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയും കേരളത്തില്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യയെപ്പോലെ കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഇല്ലാത്തത്.’ മലയാളികളുടെ മാതൃഭൂമി ഓണം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന് തന്നെ ഇടതുപക്ഷഭരണം മാതൃകയും അഭിമാനകരവുമാണെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button