തൃശൂർ : കോവിഡ് സന്നദ്ധ പ്രവർത്തനത്തിനിടെ തളർന്ന് വീണ തന്റെ ചിത്രമെടുത്ത് പോലീസ് ദുരുപയോഗം ചെയ്‌തെന്നും അപകീർത്തി പ്രചാരണം നടത്തിയെന്നും പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. തൃശൂർ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെഎസ് ധനീഷാണ് പോലീസിനെതിരെ ഡിഐജിക്ക് പരാതി നൽകിയത്.
ദിവസങ്ങൾക്ക് മുമ്പ്തൃശ്ശൂർ പഞ്ചായത്ത് അദ്ധ്യക്ഷൻ റോഡിലാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ ധനീഷിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതിനൊപ്പം അത് മദ്യ ലഹരിയിലായിരുന്നുവെന്ന് പ്രചാരണവും നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ വൻ പ്രതിഷേധവും രൂപപ്പെട്ടു. ഇതേതുടർന്നാണ് താൻ മദ്യപിച്ചതലായിരുന്നു എന്നും, കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുംവഴി അവശത മൂലം വഴിയിൽ തളർന്നുവീണതാണെന്നും വ്യക്തമാക്കി വാദവുമായി ധനീഷ് രംഗത്തെത്തിയത് .
സംഭവ ദിവസം അതുവഴി വന്ന ഇരിങ്ങാലക്കുട പോലീസ് തന്നെ ഉണർത്തി എന്നും അതിനുശേഷം തനിക്ക് വൈദ്യസഹായം തരാൻ ശ്രമിക്കാതെ ചിത്രമെടുത്ത് ‘മദ്യപിച്ച് അവശനിലയിൽ പഞ്ചായത്ത് പ്രസിഡന്റ്’ എന്ന പേരിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നും ധനീഷ് പറയുന്നു. തന്റെ ചിത്രം എതിർ പാർട്ടിക്കാർക്ക് പോലീസ് തന്നെ നൽക്കുകയായിരുന്നു എന്നും അവർ അത് രാഷ്‌ട്രീയമായി ഉപയോഗിക്കുകയായിരുന്നു എന്നും ധനീഷ് ആരോപിക്കുന്നു.
Post Your Comments