Latest NewsNewsIndia

ഡൽഹിയിലെ നിയന്ത്രണങ്ങൾ നീക്കി: കടകളും മാർക്കറ്റുകളും എപ്പോൾ വേണമെങ്കിലും തുറക്കാം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നീക്കി ഡൽഹി സർക്കാർ. കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ നീക്കി.

Read Also: ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ഭഗത് സിങ്ങ്‍ നെഞ്ചുവിരിച്ചു, വാരിയന്‍ കുന്നന്‍ മുങ്ങി: എം ബി രാജേഷിനോട് ശ്രീജിത് പണിക്കർ

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാത്രി എട്ടു മണി വരെയാണ് മാർക്കറ്റുകൾ തുറക്കാൻ അനുമതി നൽകിയിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞതിനാൽ ഈ സമയപരിധി നീക്കം ചെയ്യുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ മാർക്കറ്റുകൾക്ക് അവരുടെ സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

ഡൽഹിയിൽ രോഗവ്യാപനം കുറഞ്ഞു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർക്ക് മാത്രമാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണം പോലും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ 430 പേരാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: പിടിച്ച് വെയ്ക്കലും വിട്ടയക്കലും വളരെ പെട്ടന്ന്: താലിബാനെ ഭയപ്പെടുത്തിയത് ഇന്ത്യയുടെ തിരിച്ചടി?

shortlink

Related Articles

Post Your Comments

Related Articles


Back to top button