ചേർത്തല: മരത്തിൽ നിന്ന് വീണ് വർഷങ്ങളായി കിടപ്പിലായ ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപം താമസിക്കുന്ന വിനോദിന് അന്ന് മുതൽ താങ്ങായും തണലായും നിൽക്കുന്നത് മകൾ വിസ്മയ ആണ്, ഒപ്പം ഇളയമകൾ വിനയയും. വിസ്മയയുടെ വിവാഹത്തോടെയാണ് ഇവരുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായത്. മാരാരിക്കുളം വലിയപറമ്പ് ജോംസണാണു വിസ്മയയെ വിവാഹം ചെയ്തത്. തന്റെ താങ്ങും തണലും മക്കളാണെന്ന് വിനോദ് പറയുന്നു. വിനോദിനും ആ നാടിനും വിസ്‌മയ ഒരു വിസ്മയം ആണ്.
ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപം ഭാഗ്യക്കുറി വില്പനക്കാരനാണ് മുള്ളൻചിറ നികർത്തിൽ വിനോദ്. വിനോദിനെ വീട്ടിൽ നിന്നും കൈകളിൽ കോരിയെടുത്ത് റോഡിലെത്തിച്ച് വീൽചെയറിൽ ഇരുത്തുന്നത് എന്നും വിസ്മയ ആണ്. ഏഴ് വർഷം ആയി ഇതുതന്നെയാണ് അവരുടെ ജീവിതരീതി. 2007ൽ ആണ് വിനോദിനെയും കുടുംബത്തെയും താറുമാറാക്കിയ അപകടം സംഭവിച്ചത്. വീടിനടുത്ത് മരംവെട്ടിനു സഹായിക്കാൻ പോയതായിരുന്നു വിനോദ്. മരത്തിനു താഴെ നിന്ന വിനോദിനു മരക്കഷണം വീണു ഗുരുതരമായി പരുക്കേറ്റു. നിരവധി ചികിത്സകൾ ചെയ്‌തെങ്കിലും ഒന്നും ഫലം കണ്ടില്ല. വിനോദ് അരയ്ക്ക് താഴേക്ക് തളർന്ന് കിടപ്പായി.
Also Read:ആം ആദ്മിയും ബിഎസ്പിയും ഇല്ലാതെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം
വിനോദ് കിടപ്പിലായതും ഭാര്യ ഭർത്താവിനെയും ചെറിയ മക്കളെയും ഉപേക്ഷിച്ച് പോയി. ഭാര്യ ഉപേക്ഷിച്ച് പോകുമ്പോൾ മൂത്ത മകൾക്ക് എട്ട് വയസും രണ്ടാമത്തെ മകൾക്ക് അഞ്ചു വയസുമായിരുന്നു പ്രായം. ആ സമയത്ത് താങ്ങായി നിൽക്കേണ്ട ഭാര്യ പോയതോടെ മക്കളെ ആലപ്പുഴയിലെ ജീവകാരുണ്യ സ്ഥാപനത്തിൽ നിർത്തിയായിരുന്നു വിനോദ് പഠിപ്പിച്ചിരുന്നത്. പിന്നീട് ആഞ്ഞിലിപ്പാലം തോടിനോടു ചേർന്ന പുറംപോക്കിൽ പലരുടെയും സഹായത്തോടെ ചെറിയ ഷെഡ് വച്ച് മൂവരും താമസമാക്കി. ചേർത്തലയിലെ വസ്ത്രശാലയിൽ ജീവനക്കാരിയാണു വിസ്മയ.
മറ്റ് ജോലികൾ ഒന്നും ചെയാൻ കഴിയാത്തത് കൊണ്ട് തൻറെ വീൽ ചെയറിൽ ഇരുന്ന് കൊണ്ട് വിനോദ് ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. ചെറിയ ഷെഡിൽ നിന്ന് റോഡിലേക്ക് എത്തണമെങ്കിൽ പതിനഞ്ചടിയോളം ഉയരം ഉണ്ട്. എന്നും രാവിലെ വിനോദിനെ തൻറെ കൈയിൽ എടുത്ത് കൊണ്ട് പതിനഞ്ചടിയോളം ഉയരം കയറുന്നത് വിസ്മയ ആണ്.
Post Your Comments