Latest NewsKeralaNewsIndiaInternational

‘ഇന്ത്യയില്‍ എത്തിയാലും സ്വാതന്ത്ര്യം വിദൂര സ്വപ്നമായിരിക്കും’: നിമിഷ ഫാത്തിമ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ

ന്യൂഡല്‍ഹി : ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനിടെ യു.എസ് സൈന്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്ന നിമിഷ ഫാത്തിമ അടക്കമുള്ളവർ അഫ്‌ഗാനിസ്ഥാനിലെ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. തടവിലായിരുന്ന ഇവരെ, കാബൂൾ കീഴടക്കിയ താലിബാൻ മോചിപ്പിച്ചുവെന്നും ഇവരെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. നിമിഷ ഫാത്തിമയെയും അവരുടെ മകൾ ഉമ്മു കൊലുസുവിനെയും തിരിച്ച് വേണമെന്ന ആവശ്യവുമായി അമ്മ ബിന്ദു രംഗത്തെത്തിയിരുന്നു.

നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ളവരെ അഫ്ഗാനിസ്ഥാനിൽ നിന്ന് കൈമാറിയാൽ അവർക്ക് ഇന്ത്യയിലും സ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. നീണ്ട നിയമ പോരാട്ടമാകും അവർ നേരിടേണ്ടി വരികയെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഐഎസ്- ൽ ചേർന്ന നിമിഷ ഫാത്തിമക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമം പ്രകാരമുള്ള കുറ്റം നിലനിൽക്കും. ആയതിനാൽ തന്നെ നിമിഷയ്ക്കും കൂട്ടർക്കും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

Also Read:മൂത്രനാളി അടഞ്ഞു, രക്തസ്രാവവും ഉണ്ട്: ലിംഗമാറ്റ ശസ്ത്രക്രിയയുടെ വീഴ്ചയ്ക്ക് ഇരയായി മറ്റൊരു ട്രാൻസ്ജെൻ‍ഡർ

ഐ.എസിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെയാണ് നിമിഷ ഫാത്തിമയുടെ ഭർത്താവും മറ്റ് യുവതികളുടെ ഭർത്താവും കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ യുവതികൾ യു.എസ് സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. തന്റെ മകളെയും അഞ്ച് വയസ്സുള്ള ചെറുമകൾ ഉമ്മു കുൽസുവിനെയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഫാത്തിമയുടെ അമ്മ കെ. ബിന്ദു അധികൃതരെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബിന്ദു സമാന ആവശ്യമായിരുന്നു ഉയർത്തിയിരുന്നത്.

അതിനിടെ, നിമിഷ ഫാത്തിമയെ എൻ ഐ എ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്തതിന് ഫാത്തിമ വിചാരണ നേരിടേണ്ടി വരും. ഫാത്തിമയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും ജാമ്യമില്ലാ വകുപ്പുകളാണ്. ഇന്ത്യയിലെത്തിയാൽ വിചാരണ നേരിടുകയല്ലാതെ മറ്റൊരു വഴി ഇവർക്കില്ലെന്നാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. അഫ്‌ഗാനെതിരെ പൊരുതിയ നിമിഷ ഫാത്തിമയ്‌ക്കെതിരായ തെളിവുകൾ ഹാജരാക്കാൻ എൻ ഐ എ പരിശ്രമിക്കേണ്ടി വരും.

ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കരുതുന്ന ആദ്യ ഇന്ത്യക്കാരനായ സുഭാനി ഹാജ മൊയ്തീനെതിരെ എൻഐഎ സമാനമായ ആരോപണങ്ങൾ തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻഐഎ കോടതി ഇയാൾക്ക് ജീവപര്യന്തം തടവും 2.1 ലക്ഷം രൂപ പിഴയും വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button