NattuvarthaLatest NewsKeralaIndiaNews

കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ യുവ ദമ്പതികൾ ആത്മഹത്യ ചെയ്തു: ഒടുവിൽ കോവിഡ് ഫലം നെഗറ്റീവ്

മംഗളുരു സിറ്റി പൊലീസ് കമ്മിഷണർക്ക് വാട്സാപ് വഴിആത്മഹത്യാ സന്ദേശം അയച്ചിട്ടാണ് ഇരുവരും ആത്മഹത്യ ചെയ്തത്

മംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ യുവ ദമ്പതികൾ ആത്മഹത്യ ചെയ്തു. കർണാടകയിലെ മംഗളൂരുവിൽ നടന്ന സംഭവത്തിൽ ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ രമേഷ് സുവർണ (40), ഭാര്യ ഗുണ ആർ സുവര്‍ണ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷമുള്ള പരിശോധനയിൽ ഇവർക്കു കോവിഡില്ലെന്ന് സ്ഥിരീകരിച്ചു.

തനിക്കും ഭാര്യയ്ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാൻ പോകുകയാണെന്നും മംഗളുരു സിറ്റി പൊലീസ് കമ്മിഷണർക്ക് വാട്സാപ് വഴിആത്മഹത്യാ സന്ദേശം അയച്ചിട്ടാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് പ്രമേഹം ഉള്ളതിനാൽ ബ്ലാക് ഫംഗസ് ബാധയുണ്ടാകുമെന്നും ദമ്പതികൾ ഭയന്നു. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ ദുഃഖവും ദമ്പതികളെ അലട്ടിയിരുന്നു എന്നാണ് സൂചന. ആശുപത്രിയിൽ പോയാൽ മരണസമയത്ത് പരസ്പരം കാണാൻ കഴിയാതെ വരുമെന്ന ചിന്തയാണ് ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഉറക്കഗുളിക കഴിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

സർക്കാരിന്റേത് മനസാക്ഷി ഇല്ലാത്ത ക്രൂര നടപടി: ബില്‍ രഹിത ആശുപത്രി യു.ഡി.എഫ് ഉറപ്പുനല്‍കിയിരുന്നുവെന്ന് ചെന്നിത്തല

അതേസമയം, രമേഷിനെ വിളിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. മൊബൈൽ നമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പോലീസിനെ ബന്ധപ്പെട്ട കമ്മിഷണർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. ഇവിടെനിന്ന് ആത്മഹത്യാക്കുറിപ്പും ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പണം അന്ത്യകർമങ്ങൾക്ക് ഉപയോഗിക്കണമെന്നും തങ്ങളുടെ സ്വത്ത് വിറ്റശേഷം പണം അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും നൽകണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button