KeralaLatest NewsNews

പൂരം നടത്തിപ്പിൽ വീഴ്ച : തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം

'എടുത്തു കൊണ്ട് പോടാ 'എന്ന് കമ്മിഷണർ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു

തൃശ്ശൂർ: തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശം. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.

read also: വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി: വീട്ടുകാർക്ക് പരിക്കേറ്റു

വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസ്സമാകുംവിധം പോലീസ് റോഡ് തടഞ്ഞപ്പോള്‍ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.

പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ വെടിക്കെട്ടുസ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകള്‍ക്ക് നല്‍കാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘എടുത്തു കൊണ്ട് പോടാ ‘എന്ന് കമ്മിഷണർ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button