KeralaLatest NewsNews

സർക്കാരിന്റേത് മനസാക്ഷി ഇല്ലാത്ത ക്രൂര നടപടി: ബില്‍ രഹിത ആശുപത്രി യു.ഡി.എഫ് ഉറപ്പുനല്‍കിയിരുന്നുവെന്ന് ചെന്നിത്തല

ജനങ്ങള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ കോവിഡ് ചികിത്സക്ക് പോലും പണം ഈടാക്കുന്നത് ജനസമൂഹത്തിന് നേരെയുള്ള അതിക്രമം മാത്രം.

ആലപ്പുഴ: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല എം.എല്‍.എ. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡാനന്തര ചികിത്സാ ചിലവിന് ജനങ്ങളില്‍ നിന്നും പണം ഈടാക്കുമെന്നുള്ള കേരള സര്‍ക്കാറിന്‍റെ ഉത്തരവ് മനസാക്ഷി ഇല്ലാത്ത ക്രൂര നടപടിയാണെന്ന് രമേശ് ചെന്നിത്തല. ‘ഈ മഹാമാരി കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറക്കാന്‍ വിവിധ വകുപ്പുകളും വലവീശി ഇറങ്ങി നടക്കുകയാണ്. അതിനു പുറമെ ഈ നടപടി ജനദ്രോഹമാണ്’ -അദ്ദേഹം ചൂണ്ടിക്കാട്ടി.

‘യു.ഡി.എഫിന്‍റെ പ്രകടന പത്രികയില്‍ ഞങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു ബില്‍ രഹിത ആശുപത്രി. പ്രതീക്ഷയോടെ ജനം നല്‍കിയ വിധി പുച്ഛിച്ച്‌ ഇന്ന് പിണറായി സര്‍ക്കാര്‍ ജനങ്ങളെ പോക്കറ്റടിക്കുകയാണ്. സര്‍ക്കാറിന്‍റെ അനാസ്ഥ മൂലം പകരുന്ന കോവിഡിന് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. മഹാമാരിയിലേക്ക് ജനങ്ങളെ തള്ളി വിടുന്ന സര്‍ക്കാര്‍ അവരുടെ ചികിത്സ ചിലവ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്’- ചെന്നിത്തല വ്യക്തമാക്കി.

Read Also: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നീന്തൽ സെലക്ഷൻ: അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു

‘നിത്യ ആഹാരത്തിന് പൊറുതി മുട്ടി ജനം വലയുമ്പോള്‍ അവരെ പരമാവധി സഹായിക്കേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ കോവിഡ് ചികിത്സക്ക് പോലും പണം ഈടാക്കുന്നത് ജനസമൂഹത്തിന് നേരെയുള്ള അതിക്രമം മാത്രം. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രി ചിലവ് പോലും ഏറ്റെടുത്ത് അവിടത്തെ സര്‍ക്കാര്‍ മാതൃക കാണിക്കുമ്പോള്‍, ആരോഗ്യ മേഖലയില്‍ എന്നും മാതൃക കാണിച്ചിട്ടുള്ള കേരള സര്‍ക്കാര്‍ പരിഹാസമായി മാറിയിരിക്കുന്നു’- രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button