KeralaNattuvarthaLatest NewsNewsIndiaInternational

ഇന്ത്യ ഇടപെട്ട് അഫ്ഗാന്‍ ജനതയുടെ സമാധാനജീവിതം ഉറപ്പാക്കണമെന്ന് സിപിഐയും സി പി എമ്മും

ന്യൂഡല്‍ഹി: ഇന്ത്യ ഇടപെട്ട് അഫ്ഗാന്‍ ജനതയുടെ സമാധാനജീവിതം ഉറപ്പാക്കണമെന്ന് സിപിഐയും സി പി എമ്മും. അഫ്ഗാനിസ്ഥാന്‍ ജനത സമാധാനപൂര്‍ണവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേഖലയിലെ ഇതര പ്രധാനശക്തികളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സിപിഎമ്മും സിപിഐയും അഭിപ്രായപ്പെട്ടു.

Also Read:മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍‌ഡന്‍ വിസ അനുവദിച്ച്‌ യു.എ.ഇയുടെ ആദരം

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണം. അല്‍ ഖായിദ, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാന്‍ മാറരുതെന്നാണ് രാജ്യാന്തരസമൂഹം ആഗ്രഹിക്കുന്നതെന്നും ഇരുമുന്നണികളും ചേർന്ന് പറഞ്ഞു.

അതേസമയം ഇപ്പോഴെങ്കിലും രണ്ടു മുന്നണികളും ഒന്നിച്ചല്ലോ എന്ന് ട്രോളിക്കൊണ്ടാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഈ വാർത്തയെ എതിരേറ്റത്. ആശയപരമായി ഒരുപാട് വിയോജിപ്പുകൾ പലപ്പോഴും പ്രകടിപ്പിക്കാറുള്ള മുന്നണികളാണ് സിപിഐയും സി പി എമ്മും.

shortlink

Related Articles

Post Your Comments

Related Articles


Back to top button