Latest NewsNewsIndia

താലിബാനെ ന്യായീകരിച്ച സമാജ്‌വാദി പാർട്ടി എം.പി ക്കെതിരെ രാജ്യദ്രോഹക്കേസ്

ലക്‌നൗ : താലിബാൻ അനുകൂല പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എം.പി ഷഫിഖുർ റഹ്മാൻ ബറാക്കിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ്. അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാൻ പോരാട്ടത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി താരതമ്യപ്പെടുത്തിയ ഷഫിഖുർ റഹ്മാൻ, താലിബാന്റെ വിജയം ആഘോഷിക്കാൻ ആഹ്വാനം ചെയ്തതായും പൊലീസ് പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാൻ ഭീകരസംഘടനയാണെന്നും അതിനാലാണ് എം.പിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ബി.ജെ.പി നേതാവായ രാജേഷ് സിംഗാളിന്റെ പരാതിയിലാണ് കേസെടുത്തത്.

Read Also  :  ‘താലിബാൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ’: ചിന്ത ജെറോം

അഫ്ഗാനിസ്ഥാനിൽ സ്വയംഭരണം ഏർപ്പെടുത്താനാണ് താലിബാൻ ആഗ്രഹിക്കുന്നത്.ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യ സ്വാതന്ത്ര്യത്തിനായി പോരാടിയതു പോലെയാണ് താലിബാൻ അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതെന്നും ഷഫിഖുർ റഹ്മാൻ പറഞ്ഞു. താലിബാനെ പിന്തുണച്ച് കമന്റുകൾ പോസ്റ്റ് ചെയ്ത ഫൈസാൻ ചൗധരി, മുഹമ്മദ് മുഖീം എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button