![](/wp-content/uploads/2021/08/whatsapp_image_2021-08-18_at_6.35.11_pm_800x420.jpeg)
കോഴിക്കോട്: പേരാമ്പ്രയിൽ മാവോയിസ്റ്റുകൾ എത്തിയതായി സൂചന. കോഴിക്കോട് പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്ലോക്കില്‍ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ വലിയ ഭീതിയിലാണ് പ്രദേശവാസികൾ.
നാട്ടുകാരുടെ മൊഴിപ്രകാരം സംഘത്തില്‍ ഒരു സ്ത്രീയുണ്ടായിരുന്നതായും അവർ ആയുധധാരികളായിരുന്നെന്നുമാണ് പോലീസ് പറയുന്നത്. വീടുകളിലെത്തിയ ഇവര്‍ ഭക്ഷണം ആവശ്യപ്പെട്ടതായും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വീടുകളില്‍ ചാര്‍ജ് ചെയ്തതായും പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തണ്ടര്‍ ബോള്‍ട്ട് അടക്കമുള്ള സേനാ വിഭാഗങ്ങള്‍ പ്രദേശത്ത് എത്തുമെന്നും അറിയിച്ചു. കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളിൽ പോലീസ് അന്വേഷണം കൂടുതൽ കടുപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments