കൂരാച്ചുണ്ട്: കുട്ടികള്‍ക്കായി അങ്കണവാടി മുഖേന വിതരണം ചെയ്ത അമൃതം പൊടിയില്‍ പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബാലുശേരി ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ അങ്കണവാടിയും അമൃതംപൊടി നിര്‍മാണ യൂണിറ്റും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഒടിക്കുഴി അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൂരാച്ചുണ്ട് സ്വദേശി തൂങ്കുഴി അജിത്ത് – അഞ്ജു ദമ്പതികളാണ് പരാതി നല്‍കിയത്.
ഇവരുടെ 10 മാസം പ്രായമായ കുട്ടിക്ക് വയറു വേദനയും മറ്റുശാരീരിക അസ്വസ്ഥതയും അനുഭവപ്പെതിനെത്തുടര്ന്ന് ചികിത്സ തേടിയിരുന്നു. നിർമാണ യൂണിറ്റ് സന്ദർശിച്ച ശേഷം സംയോജിത ശിശു വികസ പദ്ധതിയില്‍ കുടുംബശ്രീയുടെ അമൃതംപൊടി നിര്‍മിക്കുന്ന എരപ്പാതോട് പ്രവര്‍ത്തിക്കുന്ന യൂണിറ്റ് താത്ക്കാലികമായി അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
ജൂലൈ മാസത്തിലെ ബാച്ച് നമ്പര്‍ പ്രകാരം പഞ്ചായത്തിലെ അങ്കണവാടികളില്‍ വിതരണം ചെയ്തിട്ടുള്ള അമൃതം പൊടിയുടെ പാക്കുകള്‍ തിരികെ വാങ്ങാനും നിര്‍ദേശിച്ചതായി സന്ദര്‍ശനം നടത്തിയ ഐസിഡിഎസ് പ്രോജക്ട് ഓഫീസര്‍ എം.എന്‍. സുധ, സൂപ്പര്‍വൈസര്‍ കെ. നളിനി എന്നിവര്‍ അറിയിച്ചു.
Post Your Comments