Latest NewsKeralaNattuvartha

ശക്തമായ കാറ്റിലും മഴയിലും ജീർണ്ണാവസ്ഥയിലായ അംഗൻവാടി കെട്ടിടം നിലംപൊത്തി

അമ്പലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ജീർണ്ണാവസ്ഥയിലായ അംഗൻവാടി കെട്ടിടം നിലംപൊത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ 49 ാം നമ്പർ അംഗൻവാടി കെട്ടിടം ഇന്ന് രാവിലെ 9.30 ഓടെ വീശിയടിച്ച കാറ്റിലും മഴയിലും തകർന്നു വീഴുകയായിരുന്നു. ഓടുമേഞ്ഞ മേൽക്കൂരയും ഭിത്തികളുമാണ് ഇടിഞ്ഞു വീണത്.

സുരക്ഷിതത്വം ഇല്ലായ്മ മുന്നിൽ കണ്ട് നേരത്തെ തന്നെ കുട്ടികളെയും, സാധന സാമഗ്രികളും മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നതിനാൽ നാശനഷ്ടങ്ങൾ ഒഴിവായെന്ന് വാർഡ് മെമ്പർ രതിയമ്മ പറഞ്ഞു. അതേസമയം ഈ അംഗനവാടി കെട്ടിടത്തിൽ അറ്റകുറ്റപണികൾ ചെയ്തിട്ട് ഏറെക്കാലമായെന്നു നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button