തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യയോഗ്യമല്ലാത്ത അമൃതം പൊടി അങ്കണവാടികളില്‍ വിതരണം ചെയ്തതായി സിഎജി റിപ്പോര്‍ട്ട്. 3,556 കിലോ അമൃതം പൊടിയാണ് വിവിധ അങ്കണവാടികളിലേക്ക് വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുത്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുരുതര വീഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ആറ് മാസം മുതല്‍ മൂന്ന് വയസു വരെയുള്ള കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വീഴ്ച ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടിലെ ഗുരുതരമായ പരാമര്‍ശം. ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കാവശ്യമായ സംവിധാനങ്ങളിലെ കുറവ്, പരിശോധിക്കാന്‍ ആളില്ലാത്ത അവസ്ഥ, അംഗീകാരമുള്ള ലാബുകളുടെ പരിമിതി തുടങ്ങി ഭക്ഷ്യസുരക്ഷാവകുപ്പിലെ പോരായ്മകളെ കുറിച്ചും സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ട്.
Post Your Comments