Latest NewsNewsIndia

ആയുഷ് മന്ത്രാലയവുമായി ചേർന്ന് അംഗൻവാടികൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾക്കൊരുങ്ങി വനിതാ-ശിശുവികസന മന്ത്രാലയം

ന്യൂഡൽഹി: ആയുഷ് മന്ത്രാലയവുമായി ചേർന്ന് അംഗൻവാടികൾ കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്താനൊരുങ്ങി വനിതാ-ശിശുവികസന മന്ത്രാലയം.ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുമന്ത്രാലയങ്ങളും ഒപ്പുവെച്ചു.

Read Also : കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബൈക്കപകടത്തില്‍ മരിച്ചു 

വനിതാ-ശിശുവികസന മന്ത്രാലയത്തിന്റെ മേൽനാേട്ടത്തിൽ നടപ്പിലാക്കി വരുന്ന പോഷൺ അഭിയാനിൽ ആയുഷിനെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.

Read Also : ടൂറിസ്റ്റ് ഗൈഡിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു 

അംഗൻവാടികളിൽ ആയുഷ് പ്രവർത്തകരുടെ പ്രതിമാസ സന്ദർശനവും യോഗ പ്രാേഗ്രാമും ഉൾപ്പെടെയുള്ള പരിപാടികളാണ് നടപ്പിലാക്കുക. ഭാവിയിൽ പോഷക , മെഡിസിനൽ ഉദ്യാനങ്ങളും അംഗൻവാടികളുടെ ഭാഗമായി ഒരുക്കുമെന്ന് വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.

ഗർഭിണികൾ, അമ്മമാർ , കുട്ടികൾ തുടങ്ങിയവരിലെ പോഷകക്കുറവിന് ആയൂർവ്വേദത്തിനും ആയുഷ് സംവിധാനങ്ങൾക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക് പറഞ്ഞു. .

ഇന്ത്യയുടെ വിപുലമായ പരമ്പരാഗത ആരോഗ്യ സംരക്ഷണ രീതികൾക്ക് ഇന്നും സ്വീകാര്യതയും വിശ്വാസ്യതയും രാജ്യത്തുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button