എറണാകുളം: അങ്കണവാടി വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തില്‍, ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. വിഷവസ്തു കണ്ടെത്തിയതോടെ, അമൃതം പൊടി ഉത്പാദിപ്പിക്കുന്ന എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. അവിടെ ഉത്പാദിപ്പിച്ച് അങ്കണവാടി വഴി വിതരണം ചെയ്ത 98 ബാച്ച് അമൃതം പൊടിയിലാണ് അഫ്‌ളോടോക്‌സിന്‍ ബി വണ്‍ എന്ന വിഷവസ്തു കണ്ടെത്തിയത്. പിന്നാലെ, ഇവിടെ നിര്‍മ്മിച്ച അമൃതം പൊടിയും നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ധാന്യങ്ങളും സീല്‍ ചെയ്തു.
സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മുളന്തുരുത്തി, കൊച്ചി കോര്‍പ്പറേഷന്‍, പള്ളുരുത്തി മേഖലകളില്‍ വരുന്ന ആറ് ഐസിഡിഎസുകള്‍ക്ക് കീഴിലുള്ള അങ്കണവാടികളിലാണ് ഇവ വിതരണം ചെയ്തത്. ഇന്ന്, എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം വിളിച്ചു. രാവിലെ 10-30 നാണ് യോഗം. ഭക്ഷ്യസുരക്ഷ, ഐസിഡിഎസ്, കുടുംബശ്രീ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഈ മൂന്ന് വിഭാഗങ്ങളും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സാധാരണ ഗതിയില്‍, ഉല്‍പ്പാദിപ്പിക്കുന്ന അമൃതം പൊടിയുടെ സാമ്പിള്‍ പരിശോധനക്കായി അയക്കാറുണ്ട്. എന്നാല്‍ ,ഇതിന്റെ ഫലം വളരെ വൈകിയാണ് ലഭിക്കാറുള്ളത്. ഇതിനകം ഉല്‍പ്പാദിപ്പിച്ച അമൃതം പൊടി വിതരണത്തിനായി അയക്കും.
Post Your Comments