ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ബി.വി നാഗരത്ന 2027 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാകുമെന്ന് റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തുന്നതിന് ഒൻപത് ജഡ്ജിമാരുടെ പേര് ശിപാര്‍ശ ചെയ്തു. ഇതില്‍ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. നിലവില്‍ കര്‍ണാടക ഹൈകോടതിയില്‍ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി നാഗരത്ന.
Also Read:പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് യാത്ര: അഫ്ഗാന്‍ ജനതയുടെ കൂട്ടപലായനം തുടരുന്നു
ഏറെക്കാലമായി ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്ന ആവശ്യം പലഭാഗത്തു നിന്നും ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിക്കുന്നതിന് മുൻപ് ‘ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. 2008 ലാണ് കര്‍ണാടക ഹൈകോടതിയുടെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റത്. രണ്ട് വര്‍ഷത്തിന് ശേഷം സ്ഥിരം ജഡ്ജിയായും നിയമിതയായി. ഈ ചരിത്രം നേട്ടം സ്ത്രീ മുന്നേറ്റത്തിലെ വലിയൊരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
Post Your Comments