Latest NewsNewsInternational

നിങ്ങള്‍ ഞങ്ങളെ കണക്കിലെടുക്കില്ല, കാരണം ഞങ്ങള്‍ ജനിച്ചത് അഫ്ഗാനിസ്ഥാനിലാണല്ലോ: കണ്ണീരോടെ പെൺകുട്ടി

ഞങ്ങള്‍ ചരിത്രത്തില്‍ നിന്ന് പതുക്കെ ഇല്ലാതെയാകും

കാബൂൾ: താലിബാൻ ഭീകരർ പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുംസമാനതകളില്ലാത്ത ക്രൂരതകളുടെ വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. രാജ്യത്തുനിന്ന് ഏത് വിധേനയും പുറത്തുകടക്കാൻ അവസരം നോക്കിയിരിക്കുകയാണ് ഒരു വലിയ വിഭാഗം ജനങ്ങള്‍. പുറത്തു വരുന്ന ദൃശ്യങ്ങളിൽ അഫ്ഗാനിലെ നിലവിലെ അവസ്ഥയിൽ നിന്നും മോചനത്തിന് യാതൊരു മാർഗ്ഗവുമില്ലാത്ത സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീർ കഥകളുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. അഫ്ഗാന് പുറത്തുള്ള സുരക്ഷിതരായി സന്തോഷത്തോടെ ജീവിക്കുന്ന ലോകത്തോടായി കരഞ്ഞുകൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടിയാണ് ദൃശ്യങ്ങളിൽ.

കുട്ടികൾക്കും സ്ത്രീകൾക്കും ഇവിടെ രക്ഷയില്ല, കേരളം ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയെന്ന് ജെ പി നദ്ദ

‘നിങ്ങള്‍ ഞങ്ങളെ കണക്കിലെടുക്കില്ല, കാരണം ഞങ്ങള്‍ ജനിച്ചത് അഫ്ഗാനിസ്ഥാനിലാണല്ലോ. ഞങ്ങളെക്കുറിച്ച് ആര്‍ക്കും ഉത്കണ്ഠയുണ്ടാകില്ല. ഞങ്ങള്‍ ചരിത്രത്തില്‍ നിന്ന് പതുക്കെ ഇല്ലാതെയാകും. തമാശയായി തോന്നുന്നുവല്ലേ’. പെൺകുട്ടി വിഡിയോയിൽ പറയുന്നു. അഫ്ഗാനിലെ താലിബാൻ അതിക്രമത്തോട് ലോകരാജ്യങ്ങൾ പുലർത്തുന്ന നിസംഗതയെ ചോദ്യം ചെയ്യുകയാണ് പെൺകുട്ടി.

‘താലിബാന്‍ രാജ്യത്ത് മുന്നേറ്റം നടത്തുമ്പോള്‍ ഭാവി തകര്‍ന്നുപോയ, പ്രതീക്ഷ നശിച്ച ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയുടെ കണ്ണുനീര്‍’ എന്ന അടിക്കുറിപ്പോടെ ഇറാനിയന്‍ ജേണലിസ്റ്റ് മാസിഹ് അലിനെജാദ് ആണ് പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. താലിബാന്‍ ഭീകരർ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button