Latest NewsKeralaIndiaNewsInternational

ഐ.എസ് ബന്ധം: കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ, പിന്നിൽ വമ്പൻ സംഘം

കണ്ണൂര്‍: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ നഗരപരിധിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും കണ്ണൂർ സ്വദേശിനികൾ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.

സോഷ്യൽ മീഡിയകൾ വഴി ഐ എസ് അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് എൻ ഐ എ സംഘം കണ്ടെത്തിയിരുന്നു. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.സിന് വേണ്ടി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. കഴിഞ്ഞ ആറ് മാസക്കാലം ഇവരെ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കൃത്യമായ അന്വേഷണത്തിനൊടുവിലാണ്
യുവതികളെ പിടികൂടിയത്.

ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ്‌ 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എന്‍ഐഎ പറയുന്നത്. യുവതികളെ കൂടാതെ ഇനിയും നിരവധി ആളുകൾ അറസ്റ്റിലാകാനുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button