കൊല്ലം: കൊട്ടിയത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉമയനല്ലൂര്‍ മൈലാപ്പൂർ തൊടിയില്‍ പുത്തന്‍ വീട്ടില്‍ നിഷാനയാണ് (27) കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാമാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിനു വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് നിസാം പോലീസിനോട് പറഞ്ഞു നിഷാന നിസാം ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. നിഷാന തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്ന് നിസാം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞതിനെ തുടർന്ന് ഉടൻതന്നെ നാട്ടുകാര്‍ നിഷാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു.
അതേസമയം യുവതിയുടെ മരണത്തിൽ ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടെ കൊട്ടിയം പോലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും നിഷാനയുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി. നിഷാനയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതിനു പിന്നാലെ ര്‍ത്താവ് നിസാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നിസാം കുറ്റം സമ്മതിച്ചു.
തെളിവെടുപ്പ് സമയത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ പോലീസ് കണ്ടെത്തി.
Post Your Comments