തിരുവനന്തപുരം: അഫ്ഗാനിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. അഫ്ഗാനിൽ കുടുങ്ങിയ 41 മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന പലരുടേയും പാസ്‌പോർട്ടുകളും വിലപ്പെട്ട രേഖകളും താലിബാൻ പിടിച്ചെടുത്തതായി ചിലർ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും. തിരിച്ചെത്തിക്കണമെന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി ഫോൺ വിളികൾ വരുന്നുണ്ടെന്നും കേരളം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
മതിൽ ചാടിക്കടന്ന് ഗ്രില്ലിനിടയിലൂടെ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് : വീഡിയോ കാണാം
അഫ്ഗാനിൽ കുടുങ്ങിയ മലയാളികളുടെ ജീവന് വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എത്രയും പെട്ടെന്ന് അവരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
Post Your Comments