KeralaNattuvarthaLatest NewsNews

ഏട്ടുമാസം ഗർഭിണിയായ യുവതി മനോവിഷമം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു: ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

തൃശൂര്‍: മനോവിഷമം താങ്ങാനാവാതെ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്പില്‍ സനലിന്‍റെ ഭാര്യ ഗീതു (30) ആണ് മരിച്ചത്.

Also Read:‘അതിജീവനത്തിനായി അവര്‍ രാജ്യതലസ്ഥാനത്ത് സമരം തുടരുകയാണ്’: കാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രി

ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചക്കുറവുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു ഗീതുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ എ​ട്ടോടെയാണ് കിടപ്പുമുറിയില്‍ ഗീതുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗീതു എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ഭര്‍ത്താവ് അടക്കമുള്ളവര്‍ പാവങ്ങളാണെന്നുമാണ് ഗീതുവിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നതെന്ന് പോലീസ് വിശദീകരിച്ചു. സംഭവത്തിൽ കൊടുങ്ങല്ലൂര്‍ പൊലീസ് തുടര്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും ശാശ്വതമായ പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
Toll free helpline number: 1056,
മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍:
പ്രതീക്ഷ (കൊച്ചി ) -048-42448830,
മൈത്രി ( കൊച്ചി )- 0484-2540530,
ആശ്ര (മുംബൈ )-022-27546669,
സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525,
റോഷ്നി (ഹൈദരാബാദ്) -040-66202000)

shortlink

Related Articles

Post Your Comments

Related Articles


Back to top button