തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശാല സ്വദേശി ഷാജിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിമാന്‍ഡിലായിരുന്ന ഷാജി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
Also Read:സോളാർ സ്ത്രീപീഡന കേസ്: ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്‌ഐആർ സമർപ്പിച്ച് സിബിഐ
ഏപ്രില്‍ 15നായിരുന്നു ഷാജി ഭാര്യ മീനയെ വെട്ടിക്കൊന്നത്. സ്ഥിരം മദ്യപാനിയായ ഷാജി മദ്യം വാങ്ങാനായി ഭാര്യയോട് കാശു ചോദിച്ചു. എന്നാല്‍ അവര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായാണ് അരുംകൊല നടത്തിയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. അവരിപ്പോള്‍ മീനയുടെ അമ്മയ്ക്കൊപ്പമാണ് താമസം.
അതേസമയം, സംസ്ഥാനത്ത് ആത്മഹത്യകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. സംഭവങ്ങളിൽ സർക്കാർ കൂടുതൽ നടപടികളും പദ്ധതികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ആത്മഹത്യകൾ കുറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments