കാബൂള്‍: താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിച്ചെടുത്തതോടെ ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടി അഫ്ഗാന്‍ ജനത. കാബൂളില്‍ നിന്ന് പുറത്തുകടക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ അമേരിക്കന്‍ സൈന്യം ആകാശത്തേയ്ക്ക് നിറയൊഴിച്ചു. ജനങ്ങള്‍ റണ്‍വേയില്‍ ഉള്‍പ്പെടെ നിലയുറപ്പിച്ചതിനാലാണ് അമേരിക്കന്‍ സൈന്യം ആകാശത്തേയ്ക്ക് നിറയൊഴിക്കാന്‍ നിര്‍ബന്ധിതരായത്.
Also Read: ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഓട്ടം: കാബൂൾ എയർപോർട്ടിലേക്ക് ഇടിച്ചുകയറി ആൾക്കൂട്ടം, വീഡിയോ
സ്വന്തം രാജ്യത്തെ പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാന്‍ കാബൂളിലെത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളില്‍ കയറാന്‍ അഫ്ഗാനിലെ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഇതിന് വേണ്ടി എയര്‍പോര്‍ട്ടിലെ റണ്‍വേയിലൂടെ ആളുകള്‍ ഓടി എത്തുന്ന സാഹചര്യമുണ്ടായി. ഈ സമയം ആകാശത്തേയ്ക്ക് നിറയൊഴിക്കേണ്ടി വന്നെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിച്ചെടുത്തത്. ഇതിന് പിന്നാലെ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു. രക്ത ചൊരിച്ചില്‍ ഒഴിവാക്കാനായാണ് രാജ്യം വിട്ടതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. അതേസമയം, അഷ്‌റഫ് ഗാനി രാജ്യം വിട്ടതോടെ യുദ്ധം അവസാനിച്ചെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments