ന്യൂഡൽഹി: താലിബാന്റെ തിരിച്ചുവരവിൽ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്‌ഗാൻ ജനങ്ങളാണ് രക്ഷപെടാൻ വഴികൾ തേടുന്നത്. രാജ്യത്തിനു പുറത്ത് കടക്കാൻ ശ്രമിക്കുന്നവരുടെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി അഫ്‌ഗാനിലെ വിമാനത്താവളത്തിൽ ഇടിച്ചുകയറുകയാണ് ജനങ്ങൾ. നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറുന്നത്. ജീവനും കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ഇവരുടെ ഓട്ടത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് അഫ്‌ഗാനിൽ നിന്നും പുറത്തുവരുന്നത്.
കാബൂൾ എയർപോർട്ടിനകത്ത് പ്രവേശിച്ച ആൾക്കൂട്ടം നിർത്തിയിട്ടിരിക്കുന്ന ഒരു വിമാനത്തിന്റെ മുൻവാതിലുമായി ബന്ധിപ്പിച്ചിട്ടുള്ള ഏക ഗോവണിയിൽ നിന്ന് ക്യാബിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്. വിമാനത്തികനത്തേക്ക് കയറാനുള്ള ശ്രമത്തിനിടയിൽ ഉന്തും തള്ളുമുണ്ടായി നിരവധി പേർ താഴെ വീഴുകയും ചെയ്യുന്നു. രക്ഷപെടാനാകുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.
പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ട് ഭീകരർ 20 വർഷത്തെ യുദ്ധത്തിൽ വിജയിച്ചതായി സമ്മതിച്ചതോടെ അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലാവുകയായിരുന്നു. അതിശയകരമാംവിധം സർക്കാരിന്റെ തകർച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഞായറാഴ്ച രാത്രി ഭീകരർ പ്രസിഡൻഷ്യൽ കൊട്ടാരം പിടിച്ചടക്കിയതോടെ തലസ്ഥാനമായ കാബൂളിൽ ഭയവും പരിഭ്രാന്തിയും ഉടലെടുത്തു. എല്ലാ നഗരങ്ങളും വെറും 10 ദിവസത്തിനുള്ളിൽ താലിബാൻ കീഴടക്കി.
Post Your Comments