KeralaLatest NewsNewsInternational

മത ഭ്രാന്ത് പിടിച്ച പേപ്പട്ടികൾ, അഫ്‌ഗാന് വേണ്ടി ശബ്ദമുയരണം: താലിബാനെതിരെ പ്രതികരിച്ച പോരാളി ഷാജിക്ക് വിമർശനം

കാബൂൾ: താലിബാൻ കാബൂൾ പിടിച്ചടക്കി. അഫ്‌ഗാനിസ്ഥാന്റെ ഭരണം ലക്ഷ്യം വെച്ചാണ് താലിബാന്റെ വരവ്. 2001 നു ശേഷം വീണ്ടും രാജ്യം ഭരിക്കാനുള്ള അവസരമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്. എന്നാൽ, രാജ്യം താലിബാന്റെ കൈപ്പിടിയിലാകുന്നതോടെ ആശങ്കയിലാണ് അഫ്‌ഗാൻ ജനത. ഓടിയൊളിക്കാൻ ഒരിടമില്ലാതെ ഭീതിയിലാണ് സ്ത്രീകളും ന്യൂനപക്ഷവും. മുൻപ് ഇസ്രായേൽ-പലസ്തീൻ വിഷയമുണ്ടായപ്പോൾ സേവ് ഗാസ ക്യാമ്പെയിനുമായി കേരളത്തിലുള്ളവർ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു. എന്നാൽ, ഗാസയ്ക്ക് വേണ്ടി ശബ്ദമുയർത്തിയവർ അഫ്‌ഗാനെ കാണുന്നില്ല. മൗനത്തിലൂടെ അവർ താലിബാന് പിന്തുണ നൽകുകയാണെന്ന ആരോപണവും ശക്തമാവുകയാണ്. ഇപ്പോഴിതാ, അഫ്‌ഗാനിസ്ഥാന് വേണ്ടി ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെടുകയാണ് പോരാളി ഷാജി.

ഗാസയ്ക്ക് വേണ്ടി മാത്രമല്ല, അഫ്‌ഗാൻ ജനതയ്ക്ക് വേണ്ടിയും ശബ്ദമുയരണമെന്ന് പോരാളി ഷാജി പറയുന്നു. താലിബാനെ ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യാൻ അഫ്‌ഗാൻ ജനതയെ സഹായിക്കണമെന്നാണ് ഷാജി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. അഫ്‌ഗാനിലെ നിസ്സഹായരായ സ്ത്രീകളുടെയും പെൺകുഞ്ഞുങ്ങളുടെയും നിലവിളികൾ നേർത്തു വരികയാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. ലോകരാജ്യങ്ങളുടെ ദയയ്ക്കായി അവർ വാവിട്ട് നിലവിളിച്ചു കൊണ്ടിരുന്നിട്ടും ഒരു രാജ്യവും ഇതുവരെ അവർക്കായി സഹായഹസ്തം നീട്ടിയിട്ടില്ലെന്ന് പോരാളി ഷാജി വിമർശിക്കുന്നു.

Also Read:ദേശീയ പതാക തലതിരിച്ച് ഉയർത്തി സിപിഎമ്മും: അബദ്ധം പറ്റിയത് ഈ നേതാവിന്

അതേസമയം, താലിബാനെതിരെ പ്രതികരിച്ച പോരാളി ഷാജിക്ക് നേരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. ‘നീ അവിടെ പോയിട്ട് കണ്ടത് പോലെയല്ലേ എഴുതിയത്. ഇസ്ലാമോഫോബിയ മീഡിയകൾ പ്രചരണം നടത്തുന്ന കള്ളത്തരം നിന്നെ പോലെത്തെ വിവരംകെട്ടവൻ മാർ വിളിച്ചു കൂവുന്നു. ഒരു രക്തചൊരിച്ചലും ഇല്ലാതെ അധികാര കൈമാറ്റം നടന്നില്ലേ. ഒരാളെയും ഉപദ്രവിക്കരുത് എന്ന് പ്രഖ്യാപിച്ചില്ലേ. മറ്റു രാഷ്ട്ര പൗരൻ മാരെ ഒരു പ്രയാസവും കൂടാതെ തിരിച്ചു കൊണ്ടുപോവാൻ അവസരം കൊടുത്തില്ലേ. ഇന്ത്യ പോയി കൊണ്ട് വന്നില്ലേ. ഇതൊക്കെ കാണുബോൾ നിങ്ങൾക്കുള്ള ചൊറിച്ചിൽ അത് മൂലക്കുരുവിന്റെ ചൊറിച്ചിലാ’, എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സമാനമായ കമന്റുകൾ നിരവധിയാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നത്.

പോരാളി ഷാജിയുടെ കുറിപ്പ് ഇങ്ങനെ:

നിസ്സഹായരായ സ്ത്രീകളുടെയും പെൺകുഞ്ഞുങ്ങളുടെയും നിലവിളികൾ നേർത്തു വരികയാണ്.. താലിബാൻ എന്ന മത ഭ്രാന്ത് പിടിച്ച പേപ്പട്ടികൾ കാബൂളിന് 50കിലോമീറ്റർ അടുത്ത് വരെ എത്തിയതായി അവിടെ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങിനെ പോകുകയാണെങ്കിൽ അഫ്ഗാന്റെ ഭരണ സിരാ കേന്ദ്രം താലിബാന്റെ കയ്യിലകപ്പെടാൻ ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. പതിനായിരക്കണക്കിന് സ്ത്രീകൾ അഫ്ഗാന്റെ ശേഷിച്ച ഭാഗത്ത് കുടുങ്ങി കിടക്കുകയാണ്. ലോകരാജ്യങ്ങളുടെ ദയയ്ക്കായി അവർ വാവിട്ട് നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.. ഇനിയധികം സമയമവർക്കില്ല.. ഇതുവരെ ഒര് രാജ്യവും എന്തെങ്കിലും ചെയ്യാമെന്ന പ്രത്യാശ അവർക്ക് നൽകിയിട്ടില്ല.

താലിബാൻ പിടിച്ചടക്കിയ ഭൂ പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി പിടിച്ചു കൊണ്ട് പോയി കഴിഞ്ഞു. എതിർത്തവരെയെല്ലാം നിഷ്കരുണം കൊന്ന് തള്ളി മണ്ണിൽ താഴ്ത്തി. ക്രിക്കറ്റ് താരം റാഷിദ്‌ ഖാൻ ഉൾപ്പെടെ ഉള്ളവർ എങ്ങിനെയെങ്കിലും അഫ്ഗാനെ രക്ഷിക്കണമെന്ന് കൈകൂപ്പി അഭ്യർത്ഥിക്കുന്ന കാഴ്ച അഫ്ഗാന്റെ ഭീതിതമായ അവസ്ഥ ചൂണ്ടി കാട്ടുന്നു. ലോകമെമ്പാടുമുള്ള മനുഷ്യരുടെ മനസാക്ഷി ഉണരേണ്ടതുണ്ട്.. രാഷ്ട്രങ്ങൾ ഇടപെടേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ എന്ത് നോക്കി നിൽക്കുകയാണെന്നറിയില്ല.. ഒരനക്കവും കാണുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button