ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാക തലതിരിച്ചുയർത്തിയത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച രാവിലെ ബി ജെ പി കാര്യാലയത്തിൽ സുരേന്ദ്രൻ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയർത്തുകയായിരുന്നു. ഇത് വലിയ വിവാദമാവുകയും ട്രോളുകൾ ഇറങ്ങുകയും ചെയ്തിരുന്നു.
സുരേന്ദ്രൻ ഫ്ലാഗ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് സിപിഎം പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഇതേ അബദ്ധം സി പി എമ്മിന്റെ മുതിർന്ന നേതാവിനും പറ്റി. കേരളത്തിലല്ല, ബംഗാളിലാണ് സംഭവം. സി പി എം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിർന്ന നേതാവുമായ ബിമൻ ബോസാണ് പതാക തലകീഴായി ഉയർത്തിയത്. കെ സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധമാണ് ബിമനും സംഭവിച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ അദ്ദേഹം വേഗം തിരുത്തുകയും ചെയ്തു.
വിഡിയോ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കിട്ടു.1947ലെ ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി പി എം ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. എ കെ ജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സി പി എം പതാകയോടു ചേര്‍ന്നാണ്. ഇതിന് പിന്നാലെ ഫ്ലാഗ് കോഡ് ലംഘിച്ചതിന് സി പി എമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
Post Your Comments