
കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയാക്കിയെന്നു പരാതി. തൃക്കരുവ സ്വദേശിനിയായ ഇരുപത്തിയൊന്ന് വയസുകാരിയുടെ പരാതിയിൽ ഭർതൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍തൃപിതാവായ തൃക്കരിവ ഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവായ സെയ്‌തലി, അമ്മ സീന എന്നിവർ ഒളിവിലാണ്.
കഴിഞ്ഞ മാർച്ചിൽ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മന്ത്രവാദ പൂജകൾക്കു നിർബന്ധിക്കുകയുമായിരുന്നു. ഇതേതുടർന്ന്, യുവതി ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി ബന്ധുക്കളുടെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകുകയായിരുന്നു.
Post Your Comments